ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ്
  
Translated

നാമം: രോഗകാരികളായ ബാക്ടീരിയയെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയോ, അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്നതിനും ഫലശൂന്യമാക്കുന്നതിനുമുള്ള ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നതുകൊദ്ദേശിക്കുന്നത്.

 

ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ആന്റിബയോട്ടിക് റെസിസ്റ്റന്‍സിലേക്ക് നയിക്കുന്നു.

 

ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ തന്നെയും ബാക്ടീരിയ പ്രതിരോധശേഷി ആര്‍ജ്ജിതമാകാനിടയു.എന്നിരുന്നാലും, അനിയന്ത്രിതവും, അമിതവുമായ രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു മൂലം  ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ബാക്ടീരിയ പൊതുവെ വര്‍ദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു. 

 

 

 

സമാനപദം

 

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് 

നാമവിശേഷണം: ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ ആര്‍ജ്ജിത പ്രതിരോധ ശേഷി നിമിത്തം കൊ(null)് തടയുന്നതിനുള്ള കഴിവ്. 

Learning point

എന്താണ്  ആന്റിബയോട്ടിക് റെസിസ്റ്റന്‍സിനു കാരണമാകുന്നത്?

 

ചില തരത്തിലുള്ള ആന്റിബയോട്ടിക് പ്രതിരോധശേഷി സംഭവിക്കുന്നത് തികച്ചും സ്വഭാവിക രീതിയിലാണ്. ഇതിന് പ്രധാനകാരണം, പെന്‍സിലിന്‍ പോലുള്ള ചില  ആന്റിബയോട്ടിക്കുകള്‍ മണ്ണിലും മറ്റും സ്വഭാവികമായി കാണപ്പെടുന്ന ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ നിമിത്തമാണ് ഇത് രൂപം കൊള്ളുന്നത്. അതിജീവനത്തിനായി ബാക്ടീരിയയ്ക്ക് കൂടുതല്‍ സമയം അതിന്റെ പരിസ്ഥിതികളോട് പൂര്‍ണ്ണമായും ഇണങ്ങിച്ചേരാനും അങ്ങനെ പ്രതിരോധശേഷി ആര്‍ജ്ജിക്കുവാനുമുള്ള കഴിവു. ഒരു കാലഘട്ടംവരെ, പരിസ്ഥിതിയിലെ  ആന്റിബയോട്ടിക്കിന്റെ അളവ് വളരെ കുറവായി കാണപ്പെട്ടിരുന്നു. 1930- കളില്‍ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരിയ മൂലമുകുന്ന അണുബാധ വളരെ അപൂര്‍വ്വമായിരുന്നു. 


ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും, ദുരുപയോഗവും  ആന്റിബയോട്ടിക് റെസിസ്റ്റന്‍സിന്റെ അളവ് ലോകവ്യാപകമായി വര്‍ദ്ധിച്ചുവരുന്നതിനും പടരുന്നതിനും കാരണമായിത്തീര്‍ന്നു. ആഗോളതലത്തില്‍, ഒരു വര്‍ഷം ഏകദേശം 200000- 250000 ടണ്‍ ആന്റിമൈക്രോബിയലുകള്‍ ഉല്പാദിപ്പിക്കപ്പെടുകയും ഉപയോഗി ക്കപ്പെടുകയും ചെയ്യപ്പെടാറു എന്നാണ് കണക്കാക്കപ്പെടുന്നത്.  ഇതില്‍ ഏകദേശം ആന്റിമൈക്രോബിയലുകള്‍ പക്ഷിമൃഗാദികളിലും, 30% മനുഷ്യരിലുമാണ് ഉപയോഗിക്കുന്നത്. മനുഷ്യനും പക്ഷിമൃഗാദികളും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ ഭൂരിഭാഗവും  മലമൂത്രാവശിഷ്ടങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ഇത് അഴുക്കുചാലുകള്‍ വഴി പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യുന്നു.  മനുഷ്യനിലും പക്ഷിമൃഗാദികളിലും കാണപ്പെടുന്ന ബാക്ടീരിയ ആന്റിബയോട്ടിക്കുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുകയും, പിന്നീട് അവ മനുഷ്യരിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.

 

യഥാര്‍ത്ഥത്തില്‍ ബാക്ടീരിയ മൂലമുകുന്ന ഏതൊരു അണുബാധയ്ക്കും ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സാരീതി ആവശ്യമാണ്. എന്നാല്‍ ബാക്ടീരിയ മൂലമല്ലാത്ത അണുബാധയ്ക്ക് ഒരിക്കലും ആന്റിബയോട്ടിക് ഉപയോഗിക്കാന്‍ പാടില്ല. പെന്‍സിലിന്‍ ക ത്തിയ അലക്സാര്‍ ഫ്ളെമിംഗ് ആന്റിബയോട്ടിക് പ്രതിരോധശേഷിയുടെ ദൂഷ്യത്തെപ്പറ്റി മുന്‍കൂട്ടി കത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

 

രോഗചികിത്സയില്‍ വിവേകരഹിതമായ പെന്‍സിലിന്റെ ഉപയോഗം,   പെന്‍സിലിന്‍  റെസിസ്റ്റന്റ് ബാക്ടീരിയയുടെ ആവിര്‍ഭാവത്തിനും, മനുഷ്യനില്‍ മാരകമായ  അണുബാധ  മൂലമു കുന്ന  മരണത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തിനും കാരണമായിതീര്‍ന്നേക്കാം. രോഗകാരികളായ ബാക്ടീരിയകള്‍ പെന്‍സിലിനെതിരായ ആര്‍ജ്ജിത പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഇപ്പോള്‍, പെന്‍സിലിന്‍   വളരെ വിരളമായി മാത്രമേ മനുഷ്യരിലും, മൃഗങ്ങളിലും അണുബാധയ്ക്കുള്ള ചികിത്സാമാര്‍ഗമായി ഉപയോഗിക്കുന്നുള്ളൂ. പെന്‍സിലിന് പകരമായി ഇപ്പോള്‍ വിവിധതരത്തിലുള്ള ആന്റിബയോട്ടിക്കുകളാണ്  ഉപയോഗിക്കുന്നത്. ഏകദേശം 7 ലക്ഷം ആളുകള്‍ ഒരു വര്‍ഷം ആന്റിമൈക്രോബിയല്‍  അണുബാധ മൂലം മരണപ്പെടുന്നുവെന്നും അത് 2050-ല്‍ 10  ലക്ഷം ആയി തീരുമെന്നുമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ദശാബ്ദങ്ങളായി പുതിയ ആന്റിബയോട്ടിക്കുകള്‍ കത്തിയിട്ടുമില്ല.

 

മരുന്നുകളുടെ ആര്‍ജ്ജിത പ്രതിരോധശേഷിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ആഗോള പ്രചാരണപരിപാടിയുടെ ആവശ്യകത ജനങ്ങളുടെ അറിവ്  വര്‍ദ്ധിപ്പിക്കുന്നതിനും,  അവരെ ബോധവാാരാക്കുന്നതിനും വളരെയേറെ അത്യന്താപേക്ഷിതമാണ്. ഘീൃറ ഖശാ ഛ ചലശഹ Lord Jim O'Neill. 

 

References

1 O'Neill, J. (2016, March 19). Tackling Drug-Resistant Infections Globally: Final Report and Recommendations. The Review on Antimicrobial Resistance. Retrieved from https://amr-review.org/sites/default/files/160525_Final paper_with cover.pdf

2 Sarmah, A. K., Meyer, M. T., & Boxall, A. B. (2006). A global perspective on the use, sales, exposure pathways, occurrence, fate and effects of veterinary antibiotics (VAs) in the environment. Chemosphere,65(5), 725-759. doi:10.1016/j.chemosphere.2006.03.026

3  Boeckel, T. P., Brower, C., Gilbert, M., Grenfell, B. T., Levin, S. A., Robinson, T. P., . . . Laxminarayan, R. (2015). Global trends in antimicrobial use in food animals. Proceedings of the National Academy of Sciences,112(18), 5649-5654. doi:10.1073/pnas.1503141112

Related words.
Word of the month
New word